പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത.
കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലിൽ നിന്ന് മേപ്പാടി – ചൂരൽമല – സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്. പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്.
ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികൾ, സാഹസികത ഇഷ്ട്ടപ്പെടുന്നവർ നടന്നും കയറാറുണ്ട്. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ നമ്മെ മുന്നോട്ടുള്ള യാത്രയിൽ അതിശയിപ്പിക്കുന്നു. പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.
ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം
തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.