ഫാമിലിയോടൊപ്പം പോകാവുന്ന അധികം പ്രയാസപ്പെടാതെ എത്തിപ്പെടാവുന്ന ഒരു വ്യൂ പോയിന്‍റ് ആണ് വയലട. താമരശ്ശേരി കഴിഞ്ഞ് ബാലുശ്ശേരിക്കടുത്താണ് ഈ സ്ഥലം. അവിടെ നിന്നാല്‍ കക്കയം ഡാമിന്‍റെ അതിമനോഹരമായ ഒരു വ്യൂ കിട്ടുന്നതാണ്. മലയുടെ താഴ്ഭാഗം വരെ റോഡ് ഉള്ളത് കൊണ്ട് കാറിലോ ജീപ്പിലോ പോകാവുന്നതാണ്. അവിടെ എത്തിയാല്‍ ജീപ്പ് സൗകര്യവും ലഭ്യമാണ്. കുടുംബത്തോടൊപ്പം നല്ലൊരു ട്രക്കിംങ്ങ് അനുഭവം ആകും
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും