സൗന്ദര്യം കുട ചൂടുന്ന 'കുടയത്തൂര്‍' മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് നദീജലം ശേഖരിച്ചു വയ്ക്കുന്നത് സിമിമാക്കാര്‍ കണ്ടറിഞ്ഞ മനോഹര പ്രദേശമാണ് കുടയത്തൂര്‍ .മലങ്കര ജലാശയത്തിന്റെയും കോളപ്ര പാലത്തിന്റെയും ഭംഗി സിനിമയില്‍ കണ്ടശേഷമാണ് സഞ്ചാരികള്‍ പലരും ഈ പ്രദേശം തേടിയെത്തി തുടങ്ങിയത്.
കേരളത്തി ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ് കുടയത്തൂര്‍.തൊടുപുഴ- പുളിയന്മല റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു.ദ്യശ്യം, കുഞ്ഞിക്കൂനന്‍, വെള്ളിമൂങ്ങ, ആട് 2, പാപ്പി അപ്പച്ചാ, ഇവിടം സ്വര്‍ഗ്ഗമാണ് , രസതന്ത്രം, കഥ പറയുമ്ബോള്‍, മേരിക്കൊണ്ടൊരു കുഞ്ഞാട് , എല്‍സമ്മ എന്ന ആണ്‍കുട്ടി,ഓം ശാന്തി ഓശാന,സ്വര്‍ണ്ണ കടുവ , വിസ്മയത്തുമ്ബത്ത്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ഇത് താന്‍ഡാ പോലീസ് ,എബി,പാപനാസം, വെറുതെ ഒരു ഭാര്യ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും സ്വലേ ,സ്വപ്ന സഞ്ചാരി, ആകാശമിഠായി , നാടന്‍ പെണ്ണും നാട്ടുപ്രമാണിയും ,തോപ്പില്‍ ജോപ്പന്‍ , കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ ,അങ്ങനെ വളരെയധികം ഹിറ്റ് സിനിമകള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. തൊടുപുഴ ഒരു ഭാഗ്യ ലൊക്കേഷനായി സിനിമാക്കാര്‍ കരുതുന്നു.മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് നദീജലം ശേഖരിച്ചു വെക്കുന്നത്.കേരളത്തിന്റെ കൊടൈക്കനാല്‍ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.
ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്.