മലകളെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും , ഇടുക്കി ജില്ലയുമായി അതിന്റെ അതിർത്തി പങ്കിടുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ഇലകൾ വീഴാത്ത ഒരു കൊച്ചു മല. അതാണ് ഇലവീഴാപൂഞ്ചിറ.മനുഷ്യന്റെ കയറ്റം വലുതായി സംഭവിക്കാത്ത ഒരിടം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3200 അടി ഉയരത്തിലാണ് ഈ സ്വർഗം സ്ഥിതി ചെയ്യുന്നത്.
മല മുകളിൽ നിന്നുള്ള സമീപ ജില്ലകളുടെയും റിസെർവോയറുകളുടെയും കാഴ്ച ആരുടെയും മനം മയക്കുന്നതാണ്. മഴയത്തു നനഞ്ഞിരിക്കുമ്പോഴാണ് ഇലവീഴാപൂഞ്ചിറ അതി സുന്ദരിയായി കാണപ്പെടുന്നതെങ്കിലും ഇടി മിന്നൽ സാധ്യത വളരെ അധികം ഉള്ളത് കൊണ്ട് അത്തരത്തിലുള്ള സമയങ്ങൾ സന്ദർശനത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂട്ടം വഴിയെ കാഞ്ഞാറിലെത്തി വലത്തോട്ട് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലാ , ഈരാറ്റുപേട്ട വഴിയും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്ററും, തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരവും മാത്രം. മൂവാറ്റുപുഴയിൽ നിന്നും പോകുമ്പോൾ മേലുകാവിൽ നിന്നും പുതിയ പാത നിർമ്മിച്ചിട്ടുണ്ട് അതാണ് നല്ലവഴി. ഓഫ്‌റോഡ് യാത്ര ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രികർ കാഞ്ഞാർ ഭാഗത്തൂടെ ഉള്ള വഴി തിരഞ്ഞെടുക്കുന്നതാകും ഉചിതം. വാഹന സൗകര്യം ഇല്ലാത്തവർക്ക് താഴെ നിന്നും ജീപ്പ് സൗകര്യവും ലഭ്യമാണ്
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍
കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് .
മലമുകളില് നിന്ന് വിദൂരതയില് കൊച്ചി നഗരം ഉള്പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന് കഴിയും
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.