കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 10 രൂപ.
തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. സഞ്ചാരികൾക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. പകൽസമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയിൽ താമസസൗകര്യം ലഭ്യമല്ല
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും
വളരെ പ്രശസ്തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ