കല്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് കുറുമ്പാലക്കോട്ട മല സ്ഥിതിചെയുന്നത് , കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില് ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന് കൃത്യമായ വഴിയൊന്നുമില്ല.പോവുകയാണേൽ സൂര്യൻ ഉദിക്കും മുമ്പേ മല കയറണം മല കയറി ചെന്നാൽ മഞ്ഞുമൂടിയ മലനിരകള് കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടും എന്ന് തന്നെ പറയാം, പ്രകൃതി വിരുന്ന് ഒരുക്കിയ മനോഹാരിത അത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലുമപ്പുറമാണ്.. വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില് കയറി നിന്ന് നോക്കുമ്പോൾ മലനിരകള്ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം.
അമ്പുകുത്തി മല, ചെമ്പ്ര, കുറിച്യമല, വെള്ളരി മല, മണിക്കുന്ന് മല എല്ലാം ഈ പീഠത്തിനു ചുറ്റും നിരന്ന് നിൽക്കുന്നു. പനമരം, മാനന്തവാടി, കല്പറ്റ പട്ടണങ്ങൾ വ്യക്തമായി ഇവിടെ നിന്ന് നോക്കിയാൽ കാണാം. തൊട്ടു താഴെ അകലേയ്ക്ക് ഒഴുകിപ്പോകുന്ന പനമരം പുഴ. കൊയ്ത്തു കഴിഞ്ഞ് ശൂന്യമായ വയലുകള്ക്ക് നടുവില് പച്ചത്തുരുത്തുകള് പോലെ തെങ്ങിന് തോപ്പുകള്. ചെമ്മണ്ണ് പൂശിയ ഇഷ്ടികകളങ്ങൾ, വിളഞ്ഞു നില്ക്കുന്ന പാവല്ത്തോട്ടങ്ങള്. ദൂരെയുള്ള മലനിരകളെ മഞ്ഞിന്റെ നേർത്ത ആവരണം പൊതിഞ്ഞിരിക്കുന്നു.കുറുമ്പാലക്കോട്ട സാഹസികർക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആർക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില് കയറാം.യാത്രയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണിത്. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാൻ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.
ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km
അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.
പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
പത്തനംതിട്ടയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ വടശ്ശേരിക്കര പഞ്ചായത്തിലെ മണിയാറിൽ സ്ഥിതിചെയ്യുന്നു
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു.
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.