മഞ്ഞും കുളിരും പിശറൻ മഴയും.. കൈയെത്തുംദൂരത്ത് വികൃതി കാട്ടുന്ന കാട്ടാനക്കൂട്ടങ്ങൾ.. തേയിലച്ചെടികളാൽ ഹരിതാഭമായ മൊട്ടക്കുന്നുകളുടെ താഴ്വാരത്ത് നീലജലാശയം.. തടാകത്തിൽ ഓളപ്പരപ്പുകൾ ഉയർത്തിക്കൊണ്ട് കുതിച്ചുപായുന്ന സ്പീഡ് ബോട്ടുകൾ, ഒപ്പം പഴമയുടെ പ്രൗഢിവിളിച്ചോതി രാജ്യത്തെ ഏറ്റവും വലിയ എർത്ത് ഡാമും. ഇത് ആനയിറങ്കൽ. പന്നിയാർ പുഴയുടെ ഉദ്ഭവസ്ഥാനത്ത് പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കുന്ന വിസ്മയങ്ങളുടെ കേന്ദ്രം.
കുടിയേറ്റകലത്ത് ആനകളുടെ താവളമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് 'ആനയിറങ്കൽ' എന്ന് പേരു ലഭിച്ചത്. ജനസാന്ദ്രത ഏറിയതോടെ ആനകളുടെ ആധിപത്യം തെല്ലൊന്നു കുറഞ്ഞിരുന്നു. എന്നാൽ സ്ഥലനാമം അന്വർത്ഥമാക്കും വിധം ഇപ്പോൾ മതികെട്ടാൻമലയിറങ്ങി തടാകതീരത്ത് ആനക്കൂട്ടമെത്തുന്നു. സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം