ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം, തകഴി, ചമ്പക്കുളം പോലെയുള്ള ഗ്രാമങ്ങളിൽ കൂടി യാത്ര ചെയ്യണം.കെട്ടുവഞ്ചിയിലോ , കടത്തു വള്ളത്തിൽ ചെറിയ ചാലുകളിൽ കൂടി യാത്ര ചെയ്യണം. ഈ പറഞ്ഞ കൊച്ചു ഗ്രാമങ്ങൾ എല്ലാം കൂടി ചേരുന്നതാണ് ആണ് ശരിക്കുള്ള കുട്ടനാടിൻ്റെ പ്രകൃതി ഭംഗി
മഴ ഉള്ളപ്പോൾ ഈ റൂട്ടിൽ കൂടി KSRTC ബസിൽ യാത്രചെയ്യുന്നതിൻ്റെ ഒരു ഫീൽ അനുഭവിച്ചു തന്നെ അറിയണം
ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്
ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാനറ്റേഷൻ കൂടിയാണ്.