റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിലാണ് മാടത്തരുവി. നയന മനോഹരമായ വെള്ളച്ചാട്ടമാണ് മാടത്തരുവിയുടെ പ്രധാന ആകർഷണം. മന്ദമരുതി-കക്കുടുമൺ മാടത്തരുവി ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരത്തിലാണ് മാടത്തരുവി വെള്ളച്ചാട്ടം .
കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.