മീനിന്റെ രൂപമുളള കുന്നും അതിനടുത്തുളള കടൽത്തീരവുമാ ണു മീങ്കുന്ന് ബീച്ചിന്റെ പ്രത്യേകത. തിരമാലകൾക്കു ശക്തി കുറഞ്ഞ തീരം നീന്താൻ പറ്റിയ സ്ഥലമാണ്. അഴീക്കോട് വില്ലേജിൽ ഉൾപ്പെടുന്ന മീങ്കുന്ന് ബീച്ച് കണ്ണൂർ ടൗണിൽ നിന്ന് പത്തു കിലോമീറ്റർ അകലെയാണ്.
കണ്ണൂരിന്റെ മറൈൻ ഡ്രൈവ് എന്നാണു മീങ്കുന്ന് ബീച്ചിനെ വിശേഷിപ്പിക്കുന്നത്. നഗരത്തിനു തൊട്ടടുത്തായതിനാൽ മീങ്കുന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പ്രഭാതങ്ങളും വൈകുന്നേരങ്ങളും മീങ്കുന്നിനെ സുന്ദരമാക്കും. പയ്യാമ്പലം ബീച്ചിന്റെ അനുബന്ധ പ്രദേശമായ മീങ്കുന്നിന് ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുന്നത് ഈ സുന്ദരമായ കാഴ്ചകളാണ്.
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന് ക്ഷേത്രത്തിനടുത്തായി പണിതീര്ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള് ഏറെ ജനങ്ങളെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു.
വമ്പന് മരങ്ങൾ , കൂറ്റൻ പാറക്കെട്ടുകള് പാറക്കെട്ടുകളിൽ വേരുപിടിച്ചു മരങ്ങൾ അങ്ങനെ അങ്ങനെ മനോഹരമായ കാഴ്ചകൾ
കേരള -കര്ണാടക അതിര്ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില് നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച