കണ്ണൂരില്‍ നിന്നും 2 km ആണ് ഇങ്ങോട്ടുള്ളൂ. കടലിനടുത്ത് ബീച്ച് ഇല്ലാത്തത് കാരണം അതിനടുത്ത് ഒരു വാക് വേ നിര്‍മിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ ഇതിലൂടെ നടക്കാനും അസ്തമയം ആസ്വദിക്കാനും നല്ല രസമാണ്
ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന് പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്ഷിക്കുന്ന ഒരു പ്രധാന കാര്യം
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്ഷിക്കുന്ന മുഖ്യ ഘടകങ്ങള്