മൺറോ തുരുത്ത് യാത്ര

 

കൊല്ലം സ്റ്റേഷൻ കഴിഞ്ഞാൽ അടുത്ത ഒരു ചെറിയ സ്റ്റേഷൻ ആണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ്. പ്രകൃതി ഭംഗി ഇഷ്ടപെടുന്നവർക്കും, തോണി യാത്ര ഇഷ്ടപെടുന്നവർക്കും പറ്റിയ സ്ഥലമാണ് മൺറോ തുരുത്ത്. ഏറ്റവും ചെലവ് കുറഞ്ഞ യാത്രയ്ക്കാണെങ്കിൽ, എല്ലാം വെള്ളിയാഴ്ചയിലും മംഗളുരു നിന്നും പുറപ്പെടുന്ന കൊച്ചുവേളി ഫാസ്റ്റ് പാസ്സന്ജർ ട്രെയിനിൽ രാവിലെ അവിടെ എത്താം. ഒരാൾക്ക് കോഴിക്കോട് to കൊല്ലം 145 രൂപ മാത്രം. തിരിച്ചും ശനിയാഴ്ച ഇതേ ട്രെയിൻ ഉണ്ട് അല്ലെങ്കിൽ (മാവേലി മലബാർ...തുടങ്ങിയ ട്രെയിനുകളും ഉണ്ട്. അത് മുൻ കൂട്ടി ബുക്ക്‌ ചെയേണ്ടതാണ് )

കൊല്ലം സ്റ്റേഷനിൽ നിന്നാണെങ്കിൽ മൺറോ തുരുത്ത്ലേക്ക് പാസ്സന്ജർ ട്രെയിനിൽ ഒരാൾക്ക് 15 രൂപ, ഒരു 20 മിനിറ്റ് യാത്ര. ബസ് യാത്ര ആണെങ്കിൽ 1 മണിക്കൂറിൽ കൂടുതൽ എടുക്കും.

തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല. താമസം ആവശ്യമുള്ളവർക്കു ചെറിയ റിസോർടും ലഭിക്കും.. Travel partner AsWin Mtk

Sumith Muthery

 

 

 


Share

 

 

Checkout these

വാല്പാറ യാത്ര


വെള്ളം വീഴുന്ന സ്ഥലത്തു തന്നെ നമുക്കു നിൽക്കാൻ പാകത്തിലുള്ള സൗകര്യം. അവിടെ നിന്നിറങ്ങി ഞങ്ങൾ വണ്ടിയെടുത്തപ്പോൾ തന്നെ ഒരു ഒറ്റയാൻ ഞങ്ങളുടെ

മൺറോ തുരുത്ത് എന്ന വിസ്മയം


അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.

ചാടി ഇറങ്ങിക്കണ്ട മണ്രോ തുരുത്ത്


ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ

ഒരു ലഡ്ഡു പൊട്ടിയ കഥ


തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,

സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം


പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും

;