മൺറോ തുരുത്ത് എന്ന വിസ്മയം

 

കേട്ടറിവിനേക്കാള്‍ വലിയ മണ്‍റോ തുരുത്ത് എന്ന സത്യം.

കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്. ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കല് മണ്റോയിലെത്തിയാല്. പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം.

അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര. ആ യാത്രയാണ് മണ്റോ തുരുത്തിനെ സഞ്ചാരികള്ക്കിടയില് പ്രശസ്തമാക്കുന്നത്. മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കാലയിനു സ്വന്തം. സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് മൺറോ തുരുത്തിൽ നിന്ന് വിട പറഞ്ഞു, മഴക്കാലത്തെ ഒരു പ്രഭാതത്തിൽ, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്.

സഞ്ചാര ദൈർഘ്യം: രണ്ടര മണിക്കൂർ

അഭികാമ്യമായ സമയം: പുലർച്ചെ അല്ലെങ്കിൽ വൈകീട്ടു നാല് മണിക്ക് ശേഷം ചാർജ്:

ആളൊന്നിന് 350 രൂപ

©Sram Sram

 

 

 


Share

 

 

Checkout these

മൺറോ തുരുത്ത് യാത്ര


തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല

ആനയടിക്കുത്തിലെക്കോരു യാത്ര


താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.

അതിരപ്പള്ളി -ഷോളയാർ-മലക്കപ്പാറ-വാൽപ്പാറ യാത്ര


കുറച്ചു ദിവസം കഴിഞ്ഞു ഒരു വാർത്ത കേട്ട്.....ഞങ്ങൾ പോയി നിന്ന എസ്റ്റേറ്റ് ഇൽ കടുവ ഇറങ്ങി രണ്ടു പേരെ കടിച്ചു കൊണ്ട് പോയി......എന്ന്....ദൈവമേ

മൺറോ തുരുത്ത് എന്ന വിസ്മയം


അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എന്ന ഗ്രാമം നിങ്ങളെ മാടി വിളിക്കുന്നു


ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്

;