വേനൽ ചൂടിൽ(മാർച്ച് വരെ)കുളിരണിയാൻ കുളിപ്രേമികൾക്ക് ധൈര്യസമേതം പോകാവുന്നിടമാണ് മാനന്തവാടി -തലശ്ശേരി റൂട്ടിലുള്ള പാൽ ചുരം വെള്ളച്ചാട്ടം. സഞ്ചാരികളുടെ വയനാട്ടിലെ ഇഷ്ടമൺസൂൺ ഡെസ്റ്റിനേഷനായ ബോയ്സ് ടൗണിനടുത്ത് കൊട്ടിയൂരിലേക്കുള്ള വഴിയിലാണ് ഈ വെള്ളച്ചാട്ടം.
വയനാടിനടുത്താണ് ഈ വെള്ളച്ചാട്ടമെങ്കിലും ജില്ല കൊണ്ട് കണ്ണൂരിലായത് കൊണ്ടാവാം വയനാടൻ യാത്രാ ശേഖരണങ്ങളിലൊന്നും ഇന്നുവരെ സഞ്ചാരികളാരും കാണാതെ പോയത്.
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ കൊണ്ട് ദേഹമാസകലം തണുപ്പിക്കാൻ അപകടം കൂടാതെ കഴിയുമെന്നതു തന്നെയാണ് ഒട്ടും പ്രശസ്തമല്ലാത്ത പാൽചുരം വെള്ളച്ചാട്ടത്തെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല മുകളിൽ നിന്ന് താഴേക്ക് വന്ന് പതിക്കുന്ന വെള്ളച്ചാട്ടം താഴെ നീന്തി കുളിക്കുവാൻ പാകത്തിൽ അധികമെങ്ങും പോവാതെ വലിയ കുഴിയിൽ വന്നു പതിക്കുകയും ചെയ്യുന്നു
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.