ജില്ലയില ഏറ്റവും നീളം കൂടിയ കടൽത്തീരം തിക്കോടി കോടിക്കൽ കടപ്പുറത്തിന് അവകാശപെടാനുള്ളതാണ്. തിക്കോടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണിത് .കോടിക്കൽ കടപ്പുറത്തിന് വടക്കും തെക്കുമായി 5 കിലോമീറ്റർ ദൂരത്തിൽ വളരെ വീതിയേറിയ കടൽത്തീരം വ്യാപിച്ചു കിടക്കുന്നു .
പ്രകൃതിയുടെ വരദാനമായി ലഭിച്ച തീരസൗന്ദര്യം ആരെയും ആകര്ഷിക്കുന്നതാണ് . തിരമാലകളെ പുണർന്ന്കൊണ്ടുള്ള ഡ്രൈവിങ് ഏവരെയും മോഹിപ്പിക്കുന്നതാണ് . ആയക്കടലിലെ വെണ്ണക്കൽ വിസ്മയം വെള്ളിയാങ്കല്ലിനെ ഇവിടെ നിന്ന് നോക്കിയാൽ കാണാവുന്ന അകലത്തിലാണ് . തീരസംരക്ഷണത്തിനായ് വച്ചുപിടിപ്പിച്ച കിലോമീറ്ററുകളോളം ഉള്ള കാറ്റാടി മരങ്ങൾ സഞ്ചാരികൾക് മറ്റൊരു ദൃശ്യ വിരുന്നുകൂടി ഒരുക്കുന്നു .
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km
കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന