ഇത് ധാരാളം പ്രത്യേകതകളുള്ള പാറക്കൂട്ടം നിറഞ്ഞ ഒരു കുന്നിൻ മുകളിലാണ്. ഇതിനടുത്താണ് കൗരവരുടെ പേരിൽ അറിയപ്പെടുന്ന നൂറ്റുവർ പാറ. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവൻ പാറ. ഇവിടെ താമരപ്പാറ, തവളപ്പാറ, മദ്ദളപ്പാറ എന്നിങ്ങനെ പല പേരുകളിൽ ആണ് പാറകൾ അറിയപ്പെടുന്നത്. മദ്ദളപ്പാറയിൽ കൊട്ടിയാൽ മദ്ദളത്തിന്റെ ശബ്ദം വരുമെന്നാണ് പറയപ്പെടുന്നത്.പാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങൾ ഈ പാറക്കൂട്ടങ്ങളിൽ ഇവിടുത്തുകാർ കാണിക്കുന്നു.
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന ഈ കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും. MC റോഡിനും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് പാണ്ഡവൻ പാറ (1 km മാത്രം ദൂരം). പടവുകൾ കയറി ചെല്ലുന്നത് തന്നെ ഒരു ക്ഷേത്രത്തിലേയ്ക്കാണ്. അതിനോട് ചേർന്നാണ് പാറകൾ എല്ലാം തന്നെ. ചുമ്മാ ഒരു സായാഹ്നം ചിലവിടാൻ പറ്റുന്ന സ്ഥലം ആണ് അവിടം. ഒന്ന് കയറി സമയം ചിലവഴിയ്ക്കാൻ പറ്റിയ ഒന്ന് തന്നെയാണ് ചെങ്ങന്നൂർ 'പാണ്ഡവൻ പാറ'.
പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്