തെന്‍മലയില്‍ നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവന്‍ പാറ സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറയിലെ ഗുഹയിലായിരുന്നു
ഉറുകുന്ന് - ഒറ്റക്കൽ റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ചെങ്കുത്തായ കൽ പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര തെന്‍മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയില്‍പാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസ്സായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങി നിരവധി കാഴ്ചകള്‍ ഈ മലമുകളിൽനിന്നും കാണാം. കൊടും ചൂടിലും അനുഭവപ്പെടുന്ന കുളിർകാറ്റ് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്! ഈ കുന്നിന്‍റെ മുകളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ പ്രത്യേക കാഴ്ചയാണ്. കൂടാതെ ഒരു ശിവ-പാർവ്വതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.
കൂടാതെ പടിഞ്ഞാറു ഭാഗത്തായി രണ്ട് വലിയ കുരിശുകളും സ്ഥിതിചെയ്യുന്നു! ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തു കുരിശിലേറിയതിൻ്റെ പീഡാനുഭവ സ്മരണകളുമായി വർഷം തോറും മല കയറി ‘കുരിശിൻ്റെ വഴി‘ നടത്തപ്പെടുന്നു. 36 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഇത് 'കുരിശുമല‘ എന്നും അറിയപ്പെടുന്നു.
കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.