കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറ. കിഴക്ക് ചിറക്കര ക്ഷേത്രം മുതൽ പടിഞ്ഞാറ് കോട്ടേക്കുന്ന് ക്ഷേത്രം വരെ ആയിരത്തിഅഞ്ഞൂറോളം ഏക്കർ പാടശേഖരം ഇതിൽ ഉൾപ്പെടുന്നു
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു