പാലക്കാട് ജില്ലയില്‍ തന്നെയുള്ളത്. അധികം പേരെടുത്തിട്ടില്ല. ടൂറിസ്റ്റ് മാപ്പുകളിലൊന്നും ആദ്യ പത്തില്‍ എത്തിയിട്ടുമില്ല. എന്നാല്‍ പാലക്കാട്ട് നിന്ന് സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെ എത്താനുമാവാം. ഇതൊരു ഡാം ഡെസ്റ്റിനേഷനാണ്. കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്നു. ഡാം ശരിക്കും കേരളത്തിലാണ്.
പാലക്കാട് നിന്ന് കൊല്ലങ്കോട് വഴിയും കൊഴിഞ്ഞാമ്പാറ വഴിയും മീങ്കരയിലെത്താം. അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും. ഗായത്രിപുഴയിലാണ് മീങ്കര ഡാമും റിസര്‍വോയറും. ഭാരതപ്പുഴയുടെ കൈവഴിയാണിത്. 1964-ലാണ് ഇവിടെ ഡാം നിര്‍മ്മിച്ചത്.
ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.