തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. വിനോദസഞ്ചാരികൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നടപ്പാതകളും ഇരിപ്പടങ്ങളും കൽമണ്ഡപങ്ങളും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം - ഗുരുവായൂർ റോഡിലൂടെയും ഈ തീരത്തെത്താം. പറവൂർ - കൊടുങ്ങല്ലൂർ - തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്. തളിക്കുളം ബീച്ച് എന്നും ഇത് അറിയപ്പെടുന്നു
കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്തീരങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളനന് തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും
അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും