മലമ്പുഴ

 

ടൂറിസം രംഗത്തു പാലക്കാട് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതിയാണ് മലമ്പുഴ അണക്കെട്ടും അതിനോട് ചേർന്ന പൂന്തോട്ടവും. തെക്കേ ഇന്ത്യയിലെ തന്നെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജലസംഭരണിയായ അണക്കെട്ട് 1955 ലാണ് നിർമിച്ചത്.

കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു. പൂന്തോട്ടത്തിലെ മറ്റൊരു കാഴ്ച മനോഹരമായ അക്വേറിയമാണ്. റോപ്പ്‌വേ, 1969 ഇൽ കാനായി കുഞ്ഞിരാമൻ പണിത യക്ഷിശില്പം, റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സ്വിമ്മിങ് പൂള് എന്നിവയും പൂന്തോട്ടത്തിനുള്ളിലുണ്ട്. പൂന്തോട്ടത്തിനുള്ളിൽ ബോട്ടിംഗ്സൗകര്യവും ലഭ്യമാണ്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സന്ദർശകർക്ക് ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള ലോക്കറുകളും, റസ്റ്റ് ഏരിയകളുമുണ്ട്.

പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിനു 3 km മുമ്പായി (Fluid Control Research Institute കഴിഞ്ഞുള്ള left turn) ഇടത്തോട്ട് തിരിഞ്ഞു 10 km സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം. വൈകുന്നേരങ്ങളിൽ മലമ്പുഴ സന്ദർശിക്കുന്നതാവും കൂടുതൽ നല്ലത്. പകൽസമയങ്ങളിൽ രൂക്ഷമായ പാലക്കാടൻ ചൂട് അനുഭവിക്കേണ്ടി വന്നേക്കാം.

 

 

Location Map View

 


Share

 

 

Nearby Attractions

പാലക്കാട് കോട്ട


പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു.

ധോണി വെള്ളച്ചാട്ടം


ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും

കവ


ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം

Checkout these

മറിപ്പുഴ


വെള്ളരിമല പ്രദേശത്തിന്റെ താഴ്വരയാണ് മറിപ്പുഴ

ചീന കൊട്ടാരം


ചൈനീസ് ബംഗ്ലാവുകളുടെ നിർമിതിയോട് സാദൃശ്യമുള്ളതിനാലാണ് ചീന കൊട്ടാരമെന്ന് പേരുവീണത്.

കാഞ്ഞിരപ്പുഴ ഡാം


മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.

അറക്കൽ മ്യൂസിയം


പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും

ജൂത തെരുവ്


പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്.

;