തിരുനെറ്റികല്ലു മല

 

അധികമാരും അറിയാൻ വഴിയില്ലാത്ത ഒരു സ്ഥലമാണു കണ്ണുർ ജില്ലയിലെ ജോസ്ഗിരിയിൽ സ്ഥിതി ചെയ്യുന്ന തിരുനെറ്റിക്കല്ല്. വളരെ നല്ല കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകതയായി എടുത്തു പറയാവുന്നത്. മാത്രവുമല്ല കർണാടകയുടെ അതിർത്തി ഗ്രാമം കൂടിയാണിവിടം.

കണ്ണുർ ജില്ലയിൽ സ്റ്റോബറി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണു ജോസ്ഗിരി,ഒരു മലയുടെ ഏറ്റവും മുകളിൽ ഒരു കൊച്ചു ഗ്രാമം, മിക്കപ്പോഴും കോടമഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന തണുപ്പുള്ള കാലാവസ്ഥയുള്ള മനോഹരമായ ഒരു ഗ്രാമം.

ഇങ്ങോട്ടേക്കുള്ള വഴി ദുർഘടം പിടിച്ചതാണ്, ചെറിയ റോഡും കുത്തനെയുള്ള കയറ്റവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്, ഉള്ള റോഡ് തന്നെ പൊട്ടി പൊളിഞ്ഞാണ് കിടക്കുന്നത്. ജോസ്ഗിരിയിൽ നിന്നും 2 കിലോമീറ്റർ മുകളിലോട്ട്‌ സഞ്ചരിച്ചാൽ തിരുനെറ്റിക്കല്ലായി,ഒരു മലയുടെ മുകളിൽ രണ്ടു വലിയ പാറകൾ മുഖാമുഖം നില്ക്കുന്ന കാഴച, ഒറ്റ നോട്ടത്തിൽ തിരുനെറ്റിക്കല്ലിനെ ഇങ്ങനെ പറയാം. വഴി വളരെ മോശമാണ്, ഒരു ഓഫ് റോഡ് റൈഡിങ്ങാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ രണ്ടും കല്പിച്ചു വണ്ടിയും കൊണ്ടു മല കയറാം.

തിരുനെറ്റിക്കല്ലിലേക്കുള്ള വഴികൾ ഒരു ഫാം ഹൗസിന്റെ അടുത്ത് എത്തുമ്പോൾ ഇടതു വശത്തായി കാട്ടിനുള്ളിലൂടെ ഒരു ചെറിയ നട വഴി കാണാം, ആ വഴിയാണു മലയുടെ മുകളിൽ കയറാനുള്ള വഴി . ഇനി മല കയറാനുള്ള വഴിയാണ്, ഈ കാട്ടിലൂടെ ഇനി അങ്ങോട്ട് കാടാണ് വഴിയിൽ മുൻ വശത്തുള്ളവരെ പോലൂം കാണാത്ത തരത്തിൽ വഴി പോലും മനസ്സിലാകാത്ത തരത്തിൽ ഉള്ള കാടും കറുക പുല്ലുമാണു മുൻപിൽ. അതു വകഞ്ഞു മാറ്റി വേണം മല കയറാൻ.

ഇവിടെ നിന്നാൽ കാഴ്ചകളുടെ ഉത്സവ മാണ്‌, കണ്ണുർ ജില്ലയും കാസർഗോട് ജില്ലയും കർണാടകത്തിലെ തലക്കാവേരിയും അങ്ങനെ നിരവധി കാഴ്ചകൾ.

കണ്ണുർ നിന്നും തളിപ്പറമ്പ്, ആലക്കോട് വഴി ഉദയഗിരി, അവിടെ നിന്നും ജോസ്ഗിരി. (66 KM) പയ്യന്നൂർ വഴിയും വരാവുന്നതാണു, പയ്യന്നൂർ- ചെറുപുഴ- ജോസ്ഗിരി (50KM) മഴക്കാലത്ത് വരികയാണെങ്കിൽ നിരവധി വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാവുന്നതാണ്

 

 

Location Map View

 


Share

 

 

Nearby Attractions

കൊട്ടത്തലച്ചി മല


വളരെ സുന്ദരമയാ ഒരു പ്രദേശം തന്നെയാണിത് . ഇതിന്റെ മുകളിൽ നിന്നും 360 ഡിഗ്രിയിൽ താഴോട്ട് കാണാം

Checkout these

മണലാർ വെള്ളച്ചാട്ടം


ഏകദേശം 32 കിലോമീറ്റെർ കൊടും കാടിനുള്ളിലൂടെ (റാന്നി കാട്ടിലൂടെ) യുള്ള ഇടുങ്ങിയ ഒറ്റവഴി ആണ്. എപ്പോളും ആന ഇറങ്ങുന്ന ഭീതിജനകമായ ഒരു വഴി ആണിത്.

ചമ്രവട്ടം പാലം


മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു

എക്കോ പോയിന്റ്


മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്.

പാൽകുളമേട്


കാടും മേടും താണ്ടി കട്ട ഓഫ്‌ റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം

ജൂത തെരുവ്


പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്.

;