ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്ന ദീപസ്തംഭം നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ നിലവിലുള്ള ഈ സ്തംഭം 1960 ആഗസ്റ്റ് 4-നാണ് ഉപയോഗത്തിൽ വന്നത്. 28 മീറ്ററാണ് ഉയരം.
അക്കാലത്തെ പ്രധാന തുറമുഖമായിരുന്നു ആലപ്പുഴ. തുറമുഖവും കായലും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ സംവിധാനവും നിർമിച്ചത് രാമ രാജ ബഹദൂറിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന രാജാ കേശവദാസൻ ആയിരുന്നു. തുറമുഖം 1772-ൽ സ്ഥാപിക്കപ്പെടുകയും ഇതിനെത്തുടർന്ന് ഇന്ത്യയിലെയും യൂറോപ്പിലെയും സ്ഥലങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇവിടെ വന്നിരുന്നു .
പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടെ സ്ഥിരമായ പ്രകാശസ്രോതസ്സ് ഇല്ലായിരുന്നു. കടല്പാലത്തിന്റെ അറ്റത്തുള്ള ഒരു ദീപമായിരുന്നു നാവികർക്ക് ദിശമനസ്സിലാക്കാനുള്ള ഏകമാർഗ്ഗം. മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമ്മിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. 1861-ൽ രാമവർമയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി. വെളിച്ചെണ്ണയുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ദീപം (മെസേഴ്സ് ചാൻസ് ബ്രദേഴ്സ്1 ഓഫ് ബിർമിംഘാം നിർമിച്ചത്) 1862 മാർച്ച് 28-ന് പ്രവർത്തിച്ചുതുടങ്ങി. 1952 ഈ സംവിധാനം പ്രവർത്തിച്ചിരുന്നുവത്രേ. പിന്നീട് ഗാസ് ഉപയോഗിച്ചുള്ള ഫ്ലാഷ് ചെയ്യുന്ന തരം ദീപം (എ.ജി.എ. നിർമിതം) നിലവിൽ വന്നു. 1960-ൽ വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് മെസേഴ്സ് ബി.ബി.റ്റി. പാരീസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.
കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന
ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം,
പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്
ബോട്ടിംഗ് സൗകര്യമുള്ള കർലാട് തടാകം കാവുമന്ദത്തിനടുത്ത് സ്ഥിതിചെയ്യുന്നു.. ദൂരം കൽപ്പറ്റയിൽ നിന്നും 15 km