നാലുവശവും വനത്താല് ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില് സഞ്ചാരികള്ക്കായി നിരവധി സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്ക്കായുള്ള പാര്ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്,
സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം