കടലില്‍ നീന്താന്‍ ഉചിതമായ പ്രദേശമാണ് ചെറായി ബീച്ച്. പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്ക് കായലുമുള്ള ഈ പ്രദേശം കേരളത്തില്‍ മാത്രം കാണാവുന്ന പ്രത്യേകതകളോടു കൂടിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇടതിങ്ങിയ കേരവൃക്ഷങ്ങളും ചീനവലകളും ഏവരെയും ആകര്‍ഷിക്കും.
വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി .15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ് . ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്തെത്തുന്നു .ചിപ്പികളും കായൽ -കടൽ സംഗമവും പലപ്പോഴായി വരുന്ന ഡോള്ഫിനുകളും ഈ കടൽത്തീരത്തിന്റെ ആകർഷണമാണ്.
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്