പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില് ഏഴിമലയുടെ താഴ്വാരത്താണ് പുതിയങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്.ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങള് ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷി നിരീക്ഷണ കേന്ദ്രം, സാന്റ് ബെഡ്, കുട്ടികളുടെ പാര്ക്ക്, ഇരിപ്പിടങ്ങള്, വിശ്രമ കേന്ദ്രങ്ങള്, പൂന്തോട്ടങ്ങള് എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന അകര്ഷണം വശ്യമായ മരങ്ങളും ബോട്ട്സവാരിയും ഏറുമാടങ്ങളും ഒക്കെയാണ്
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന് ക്ഷേത്രത്തിനടുത്തായി പണിതീര്ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള് ഏറെ ജനങ്ങളെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു.
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്ഷിക്കുന്ന മുഖ്യ ഘടകങ്ങള്
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര് കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം