കോട്ടുക്കൽ ഗുഹാക്ഷേത്രം

 

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം.

ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു.

ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്. കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഗണപതി വിഗ്രഹം ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.

 

 

Location Map View

 


Share

 

 

Nearby Attractions

ജടായുപാറ


ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത.

കുടുക്കത്തുപാറ


ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം

Checkout these

പയ്യോളി ബീച്ച്


മുട്ടയിടുവാനായി കര തേടിയെത്തുന്ന കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത

മാനാഞ്ചിറ


കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല

ചെമ്പ്ര കൊടുമുടി


മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.

വീഴ് മല


വീഴുമല (അഥവാ വീണമല) പാലക്കാട്‌ ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്.

അറക്കൽ മ്യൂസിയം


പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും

;