വയനാട് ജില്ലയിലെ മീനങ്ങാടിക്ക് സമീപം കൃഷ്ണഗിരി യിൽ നിന്നും നോക്കിയാൽ ഇ വലിയ പാറ നിങ്ങള്ക്ക് കാണാം. നാഷണൽ ഹൈവേയിൽ നിന്നും കഷ്ട്ടിച്ചു മൂന്നു കി മി മാത്രം ദൂരം. സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .
ട്രക്കിംഗ് ഇഷ്ട്ടപ്പെടുന്ന ആർക്കും വളരെ പെട്ടെന്ന് കയറി ഇറങ്ങാൻ പറ്റും പകുതിയോളം വാഹനമെത്തും ബാക്കി വരുന്ന ദൂരം അര മണിക്കൂർ കൊണ്ട് കയറി തീർക്കാം
നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം