കൊട്ടാരക്കര നിന്ന് നാലു കിലോമീറ്റർ അകലെ മൈലത്ത് എംസി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലാണ് ആയിരവല്ലി പാറ സ്ഥിതി ചെയ്യുന്നത്. ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം.. ഒരു റബ്ബർ തോട്ടവും ചില കുറ്റിക്കാടുകളും കടന്നു വേണം നമുക്ക് പാറയുടെ മുകളിൽ എത്തിച്ചേരാൻ. ആനയുടെ പൃഷ്ടം പോലെയുള്ള രണ്ടു വലിയ പാറകൾ ആയിരുന്നു പ്രധാനമായും ഉള്ളത്. രണ്ടു പാറകളിലും രണ്ട് ചെറിയ കുളങ്ങൾ ഉണ്ടായിരുന്നു.
ആ പാറയുടെ മുകളിൽ നിൽക്കുമ്പോൾ കൊട്ടാരക്കരയുടെ ഏകദേശം മുഴുവൻ ഭാഗങ്ങളും കാണാൻ സാധിക്കും. എം സി റോഡിൽ കൂടെ തുരുതുരാ വണ്ടികൾ പോകുന്നത് കാണാൻ നല്ല രസമാണ്.
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില് ആഴം കുറഞ്ഞ കടലാണ്
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്ഷിക്കുന്ന മുഖ്യ ഘടകങ്ങള്