ജടായുപാറ

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത. എഴുപത് അടി ഉയരത്തില്‍ ആണ് പക്ഷി ഭീമന്റെ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ മ്യൂസിയം, 6D തീയറ്റര്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍ എല്ലാം ശില്പത്തിന് കീഴില്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട് ഹൈടെക് സംവിധാനത്തിലുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ജടയുവിന്റെ ചിറകിലൂടെ കയറി കണ്ണില്‍ എത്തി പുറം കാഴ്ചകള്‍ കാണാനും ഷോപ്പിംഗ്‌ സൌകര്യവും ഒരുക്കും. സാഹസികം നിറഞ്ഞ മലകയറ്റം എടുത്തു പറയേണ്ടുന്ന ഒന്നാണ്

ഐതീഹ്യം ഉറങ്ങുന്ന ജടായു പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന കൊല്ലം ജില്ലയില്‍ ചടയമംഗലം ജങ്ങ്ഷന് സമീപം തിരുവനന്തപുരം – അങ്കമാലി എം സി റോഡിനു സമാന്തരമായി എഴുപത്തി ഒന്‍പതു ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ ആണ് പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കിഴക്ക് ചണ്ണപ്പേട്ടയിലെ കുടുക്കത്തു പാറയും, മലമേല്‍ പാറയും, സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കൊല്ലം തങ്കശ്ശേരി വിളക്കുമാടവും കാണാം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ ഒരു പ്രദേശമാണ് ജടായു പാറ. വിദേശത്ത് നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിരിക്കുന്നു. രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ടെതാണ് പാറയുടെ ഐതീഹ്യം.

 

 

Location Map View

 


Share

 

 

Nearby Attractions

കോട്ടുക്കൽ ഗുഹാക്ഷേത്രം


കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

Checkout these

കോവളം


മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.

കണ്ണാടി ബംഗ്ലാവ് അഥവാ സായിപ്പൻ ബംഗ്ലാവ്


145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു

കടലുണ്ടി പക്ഷി സങ്കേതം


60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു

കാറ്റാടിക്കടവ്


അതി മനോഹരമായ കാഴ്ചകളാണ് പ്രകൃതി ഇവിടങ്ങളിൽ നമുക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്.

മാടായി കോട്ട


ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്

;