ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലംബൂർ തേക്കിൻ തോട്ടം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിന് 5.675 ഏക്കർ വിസ്തൃതിയുണ്ട്. ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാനറ്റേഷൻ കൂടിയാണ്.
ചാലിയാർ പുഴയോരത്തു കുറുവൻപുഴ സംഗമിക്കുന്ന തുരുത്താണ് കനോലി പ്ലോട്ട്. നാല് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട ദ്വീപ്. വിശേഷപ്പെട്ട ഔഷധങ്ങളും അപൂർവ ജന്തുവർഗ്ഗങ്ങളുമെല്ലാം നിലമ്പൂർ കാടുകളിൽ ഉണ്ടത്രേ. അല്പദൂരം കാട്ടു വഴിയിലൂടെ നടാന്നുചെന്നാൽ ചാലിയാറിനു കുറുകെ പണിത തൂക്കുപാലമായി. തൂക്കുപാലം കടന്ന് മുന്നോട്ട് ചെന്നാൽ തേക്കിൻ സാമ്രാജ്യമായി. സമൃദ്ധമായ കനോലി പ്ലോട്ടിൽ സഞ്ചാരികളെ എപ്പോഴും ആകർഷിക്കുന്നത് കണ്ണിമാരി എന്ന ലോകത്തെ ഏറ്റവും വലിയ തേക്ക് തന്നെയാണ്. പച്ചപുതച്ച ഈ നാടിന്റെ പ്രകൃതി ഭംഗിയും കാണാകാഴ്ചകളും എല്ലാവരെയും ഇങ്ങോട്ട് ആകർഷിക്കുന്നു.
കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം