കണ്ണുർ ഇരിട്ടിയിൽ നിന്നും 48 km അകലെ പാലക്കയം തട്ട്.
ഇരിട്ടിയിൽ നിന്നും ഉളിക്കൽ ചെമ്പേരി വഴി അവിടെയെത്താം. . എൻട്രി ഫീസോ പെര്മിഷനോ ആവിശ്യമില്ല. ബൈക്കും കൊണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ പോകാനാകും. ഓഫ്‌റോഡ് ആയത് കൊണ്ട് കാറുകൾക്കു പോകാൻ സാധിക്കില്ല. ജീപ്പ് കിട്ടും.
ഒരുനോക്കിൽ പൈതൽ മലയുടെ വാലറ്റം പോലെ, പൈതലിൻ്റെ മുഴുവൻ മനോഹാരിതയും പകർന്നുകൊണ്ടൊരു പുൽമേട് അതാണ് കണ്ണൂരിൻെ സ്വന്തം പാലക്കയം തട്ട്. കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം.
പാലക്കയം തട്ട് പോകുന്നവർക് എളുപ്പം സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം .
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്ഈ പ്രശസ്തി കൈവന്നത്
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു