തൃശ്ശൂർ അതിരപ്പള്ളി പഞ്ചായത്തിലെ ഒരു വെള്ളച്ചാട്ടമാണ് ചാർപ്പ വെള്ളച്ചാട്ടം. പടിഞ്ഞാറോട്ടു ഒഴുകുന്ന ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിരപ്പള്ളി വെള്ളച്ചാട്ടത്തിനും വാഴച്ചൽ വെള്ളച്ചാട്ടത്തിനും ഇടയിലാണ്. ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വളരെ പ്രസിദ്ധമാണ് ഇത്.
ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും
കരയില് നിന്നും കടലിലേക്ക് തള്ളി നില്ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില് അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.