പേരിങ്ങൽകുത്തു ഡാം

 

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൾപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ  സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങൽകുത്ത് അണക്കെട്ട് അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്.. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.

1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി.

അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

 

 

Location Map View

 


Share

 

 

Nearby Attractions

വാഴച്ചാൽ


ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു

ചാർപ്പ വെള്ളച്ചാട്ടം


ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.

ആതിരപ്പള്ളി


കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.

Checkout these

പൂക്കോട് തടാകം


നാലുവശവും വനത്താല് ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില് സഞ്ചാരികള്ക്കായി നിരവധി സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്ക്കായുള്ള പാര്ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്,

പാലക്കാട് കോട്ട


പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു.

പാലുകാച്ചി മല


പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം

ചിന്നാർ


ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ

മുനീശ്വരൻ കുന്ന്


ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.

;