രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന 47 കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിന്റെ തനതായ വാസ്തു ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളും, സുന്ദരമായ ഭുപ്രകൃതിയും നിറഞ്ഞതാണ് ഈ മ്യൂസിയം.
കൊച്ചി രാജാക്കന്മാരുടെ സ്വകാര്യ ശേഖരത്തില്‍പ്പെട്ട എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, കല്ലില്‍ നിര്‍മ്മിച്ച കൊത്തു പണികള്‍, ശിലാശാസനങ്ങള്‍, നാണയങ്ങള്‍, കൈയ്യെഴുത്തു പ്രതികള്‍ എന്നിവ കൂടാതെ പരമ്പരാഗതമായ സിംഹാസനം, മറ്റുപകരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയും. ചൈനയില്‍ നിന്നും, ജപ്പാനില്‍ നിന്നും, കൊണ്ടുവന്നതും 200 ലേറെ വര്‍ഷം പഴക്കമുള്ളതുമായ ചീനച്ചട്ടികളും മണ്‍പാത്രങ്ങളും, കുടക്കല്ല്, തൊപ്പിക്കല്ല്, ശിലായുഗത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, തടികൊണ്ടുള്ള ക്ഷേത്രമാതൃകകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു.
സിന്ധു തട സംസ്കാരത്തിലെ മോഹന്‍ ജോ ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സമകാലീന കലകളുടെ ഒരു ശേഖരം തന്നെ ഇവിടെ കാണാം.
ആദ്യ കാലത്ത് കുന്നിന്‍മേല്‍ കൊട്ടാരം എന്നായിരുന്നു ഹില്‍പാലസ് അറിയപ്പെട്ടിരുന്നത്. നാലുകെട്ടിന്റെ രൂപത്തിലായിരുന്ന ഈ കൊട്ടാരം ആദ്യം പണികഴിപ്പിച്ചത്. എന്നാൽ പിന്നീട് പാശ്ചാത്യ ശൈലിയില്‍ പുതുക്കിപ്പണിതു. വാസ്തുശില്പ വിദ്യകൾ മികച്ചരീതിയിൽ സമ്മേളിച്ചിരിക്കുന്നു ഇവിടെ. കൽത്തൂണുകളും വിശാലമായ അകത്തളങ്ങളും ആവശ്യത്തിലേറെ വായുസഞ്ചാരം ഉറപ്പാക്കുന്ന മുറികളും എല്ലാം കാണേണ്ടത് തന്നെയാണ്.
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു