അയ്യപ്പന്‍കോവില്‍--കാഞ്ചിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്നതാണ് ഈ പാലം. കട്ടപ്പന-കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കീ. മീ. യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തുക്കുപാലത്തില്‍ എത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും ഇവിടെയെത്താം.
റിസർവ്വോയറിനു കുറുകെ രണ്ട് തൂണുകളിൽ പണിതുയർത്തിയ ഭീമാകാരമായ തൂക്കുപാലം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വേനലിൽ വറ്റിവരളുന്ന റിസര്‍വ്വോയര്‍ മഴക്കാലത്ത് ഇരുകരമുട്ടി ഒഴുകും.
ഇതിനു താഴെയുള്ള വഴിയിലൂടെ പോയാൽ പ്രസിദ്ധമായ അയ്യപ്പൻ കോവിലിൽ എത്തിച്ചേരും. അയ്യപ്പൻകോവിലിലും തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും ശിലായുഗത്തിന്റെ സംസ്കാരരീതി വിളിച്ചോതുന്ന നടുക്കലുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടുത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഒരാള് പൊക്കത്തോളം വളര്ന്നു നില്ക്കുന്ന പുല്ചെടികള്ക്കിടയിലൂടെ, ഉരുളന്കല്ലുകള് നല്ല രസത്തില് പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില് എത്താന്
ശിശിര കാലങ്ങളില് മഞ്ഞില് പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്