വിനോദ സഞ്ചാരകര്‍ക്കും കായിക പ്രേമികള്‍ക്കും ഇഷ്‌ടതാവളമാണ് നാടുകാണിയിലെ അയ്യപ്പന്‍മുടി. കാഴ്‌ചകളുടെ വ്യത്യസ്‌ത അനുഭവമൊരുക്കി ചരിത്രാന്വേഷികള്‍ക്ക് വഴികാട്ടിയാകുന്നു അയ്യപ്പന്‍ മുടി. ഏകദേശം 700 അടി ഉയരത്തില്‍ ഒറ്റപ്പാറയില്‍ വിരിഞ്ഞയിടമാണ് അയ്യപ്പന്‍മുടി.
വേട്ടയ്‌ക്കിടെ സാക്ഷാല്‍ അയ്യപ്പന്‍സ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ് ഐതിഹ്യം. കുത്തനെയുള്ള പാറകയറി മുകളിലെത്തിയാല്‍ ആകാശം കൈതുമ്പിനടുത്താണന്ന പ്രതീതിയുണ്ടാകും. അയ്യപ്പ സ്വാമിയെത്തിയതിന്റെ സ്‌മരണാര്‍ഥം നാട്ടുകാര്‍ പാറമുകളില്‍ അയ്യപ്പ ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്തിവരുന്നു.
ഏകദേശം 700 ഏക്കര്‍ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ് അയ്യപ്പന്‍മുടി. കോതമംഗലം പട്ടണവും, പൂയംകുട്ടിയിലെ നിത്യഹരിതവനവും, സഹ്യപര്‍വ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകും. അയ്യപ്പന്‍മുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്. വളരെ പണ്ട് ഋഷിമാര്‍ തപസ്സനുഷ്‌ഠിച്ചിരുന്നയിടമാണ് മുനിയറകളെന്നാണ് പറയുന്നത്.
അയ്യപ്പൻമുടിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കോതമംഗലം തട്ടേക്കാട് റൂട്ടിൽ ഊഞ്ഞാപ്പാറ എത്തി വലത്തോട്ട് തിരിഞ്ഞു കാഞ്ഞിരക്കുന്നിൽ വന്നു വലതു തിരിഞ്ഞാൽ അയ്യപ്പന്മുടിയിൽ എത്താം. ഇവിടെനിന്നും പാറപ്പുറത്ത് കൂടെ 15 മിനിട്ട് നടക്കണം ക്ഷേത്രത്തിൽ എത്തുവാൻ.
അയ്യപ്പന്‍മുടിയിലെ സന്ധ്യാ കാഴ്‌ചയാണ് ഇമ്പമേറ്റുന്നത്. വൈദ്യുത വെളിച്ചത്തില്‍ മുങ്ങിയ നാട് കണ്‍ നിറയെ ആസ്വദിക്കാം. വേനല്‍ക്കാലത്തെ പകല്‍കാഴ്‌ച തികച്ചും വിഷമകരമാണ്. ചുട്ടുപൊള്ളുന്ന പാറയില്‍ നിന്ന് പരിസരങ്ങള്‍ വീക്ഷിക്കുക എന്നത് ശ്രമകരം. മുടിക്കു മുകളിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള അലറിമരത്തിന്റെ തണലാണ് ഏക ആശ്വാസം. വേനലിലും പറ്റാത്ത കുളവും പാറമുകളിലെ കൗതുകമാണ്.
ധ്യാനത്തിനും വായനക്കും നല്ല ഇടമാണ് ഇവിടം. നല്ല ശുദ്ധമായ കാറ്റും ലഭിക്കും. വരുന്നവർ കുടിവെള്ളം കൈയ്യിൽ കരുതണം. രാവിലെ വന്നാൽ കിഴക്ക് മലമുകളിൽ സൂര്യൻ ഉദിക്കുന്നത് കാണാം. വൈകിട്ടാണെങ്കിൽ അതിമനോഹരമായ അസ്തമയവും. നമ്മുടെ നാട്ടിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയമായ അയ്യപ്പൻമുടി ഏവർക്കും ഒരുപോലെ ആകർഷകമാകും എന്ന കാര്യത്തിൽ തർക്കം ഇല്ലാ . ഒരു പ്രാവശ്യം ഇവിടെ വന്നാൽ ഭൂതത്താൻകെട്ട് , തട്ടേക്കാട് , കുട്ടമ്പുഴ, ഇടമലയാർ പോലെ അയ്യപ്പൻമുടിയും നമ്മുടെ മനസ്സ് കീഴടക്കും. നമ്മൾ മറന്ന അയ്യപ്പൻമുടി പകലന്തിയോളം ദൃശ്യ വിസ്‌മയമൊരുക്കി നമ്മെ കാത്തിരിക്കുന്നു.
വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.
മലയോര മേഖലകളിൽ ആണ് ഇടിയിറച്ചി കണ്ടുവരുന്നത്. പ്രേത്യേകിച്ചു ഇടുക്കി ഭാഗങ്ങളിൽ. ആ ഭാഗത്തു കൂടി യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഇടിയിറച്ചി
കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് മുകളിൽ ഉണ്ട്. വൈകുന്നേരം ആണ് പോകാൻ പറ്റിയ സമയം.
ആനകള്ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം.ഇത് തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കുവക്കുന്നു. അതുകൊണ്ട് തന്നെ മുത്തങ്ങയെ ട്രയാങ്കിൾ പോയിന്റ് എന്നാണ് വിളിക്കുന്നത്.
കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.