പാലക്കാട് നിന്നും ഏകദേശം 34 km മാറി സഹ്യപർവതത്തിന്റെ താഴെ സ്ഥിതിചെയ്യുന്ന മനോഹരമായ അണക്കെട്ടാണ് ചുള്ളിയാർ. ഈ ഡാം പ്രധാനമായി ജലസേചനത്തിനായി നിർമിച്ചിരിക്കുന്നത്. ഡാമിനുചുറ്റുമുള്ള കാഴ്ചകൾ മനോഹരമാണ്. മീന്പിടിത്തവും കന്നുകാലി വളർത്തലും പ്രേദേശ വാസികളുടെ ജീവിതമാർഗങ്ങളാണ്.
ഡാമിനോട് ചേർന്നുള്ള ഒരു കൂറ്റൻ ആൽമരം ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മുതലമട പഞ്ചായത്തിലാണ് ഡാം സ്ഥിതിചെയ്യുന്നത്. ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.
അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും