കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴയിൽ നിന്നും രണ്ട് കിലൊമീറ്റെർ സഞ്ചരിച്ചാൽ കക്കാട് ഇക്കോടൂറിസത്തിൽ എത്താം. കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം. നല്ല തണുത്ത കാലാവസ്ഥയാണ് ഇവിടെ . വെള്ളത്തിന് നല്ല തണുപ്പും . ചെറിയ വെള്ളച്ചാട്ടങ്ങളും പാറകളും ഒക്കെയുള്ള പുഴയിലൂടെ ഒരുപാട് മുകളിലേക്ക് കയറി പോകാൻ കഴിയും . ഇവിടെനിന്നും കാണുന്ന മലമുകളിലേക്ക് ട്രെക്കിംഗ് നടത്താറുണ്ട് . ആരുമണിക്കൂറോളം നടന്നുവേണം മലയുടെ മുകളിലെത്താൻ, ഒരു ദിവസം പോകാനും പിറ്റേന്ന് തിരിച്ചുള്ള യാത്രയുമായാണ് ട്രെക്കിംഗ്.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
ഇവിടുത്തെ സൂര്യാസ്തമയത്തിന് ഒരു പ്രത്യേക അഴകാണ്. ജലാശയത്തിനടിയിലേക്കു സൂര്യൻ മറയുന്നത് വരെ ആ കഴ്ച കണ്ടുകൊണ്ടിരിക്കാം