കൊടുവള്ളിയിൽ നിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പച്ചപ്പ് മൂടി കിടക്കുന്ന കുന്ന്. പുലർകാല വേളയിൽ കോടമഞ്ഞാൽ ചുറ്റപ്പെട്ട കാഴ്ച മനസ്സിനെ കുളിരണിയിക്കും. അതിപുരാതന കാലത്തെ കാട്ടുമനുഷ്യർ താമസിച്ച വലിയ ഗുഹയും ആരെയും ആകർഷിക്കും.
കോടമഞ്ഞ് ആസ്വദിക്കുന്നവരിൽ ഏറെയും സായാഹ്‌ന സന്ധ്യ കൺകുളിർക്കെ കാണുവാനും വരുന്നു.. കണ്ണെത്താത്ത ദൂരം പരന്ന് കിടക്കുന്ന മലകൾക്ക് മീതേ പുതഞ്ഞിരിക്കുന്ന കോടമഞ്ഞ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.. ഒഴിവു ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാൻ ആരും കൊതിക്കുന്ന കരൂഞ്ഞി മല..
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.
പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്ക്ക് ഇടുക്കി ജില്ലയിലെ കീഴാര്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.