കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളിലായിട്ടാണ് കേശവൻ പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്. പാലക്കാട് നിന്നും സഹ്യപര്‍വതനിരകളിലെ നിത്യഹരിതവും മനോഹരവുമായ കാടുകള്‍ക്കിടയിലൂടെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തന്നെ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. പത്തോളം ഹെയര്‍പിന്‍ വളവുകളും കടന്നുള്ള ഈ യാത്ര ഏതൊരു സഞ്ചാരിക്കും ഹരം പകരും
ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പനദിയുടെ പോഷകനദിയായ കക്കി നദിയിലാണ് കക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ഏതാണ്ട് 70 കിലോമീറ്റർ അകലെയാണ് കക്കി അണക്കെട്ട്.