പ്രകൃതിസ്നേഹികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ് പീച്ചി വന്യ ജീവി സങ്കേതം .തൃശൂരിൽ നിന്ന് 23 കിലോമീറ്റർ ദൂരത്തിലുള്ള പീച്ചി -വാഴാനി വന്യ ജീവി സങ്കേതം 1958 ലാണ് വന്യജീവി സങ്കേതമായി മാറുന്നത് .വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും .
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.
നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം
കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.
വേമ്പനാട് കായല്പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന് പുഴയെ സുന്ദരിയാകുന്നു.
മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്.വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും