വളരെ മനോഹരമായ വ്യൂ പോയിൻറ് ആണ് ഇത്. ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം. നിമിഷനേരം കൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണിവിടെ
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മൂഴിയാർ ഡാം. കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഈ ഡാമിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 192. 5 മീറ്റർ ആയാണ് ജലനിരപ്പിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്.. KSEB, ആണ് നിയന്ത്രണം
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം