പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്ന്, കോന്നി - അച്ചൻകോവിൽ റോഡിലൂടെ 50 കിലോമീറ്റെർ സഞ്ചരിച്ചാൽ മണലാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. 40 രൂപ പ്രവേശന ഫീസ് കൊടുത്തു വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാം.
ഏകദേശം 32 കിലോമീറ്റെർ കൊടും കാടിനുള്ളിലൂടെ (റാന്നി കാട്ടിലൂടെ) യുള്ള ഇടുങ്ങിയ ഒറ്റവഴി ആണ്. എപ്പോളും ആന ഇറങ്ങുന്ന ഭീതിജനകമായ ഒരു വഴി ആണിത്. ഏറെ കുറെ റോഡ് നല്ലതാണെങ്കിലും ചിലയിടങ്ങളിൽ റോഡ് ഇല്ലെന്നു തന്നെ പറയാം. എല്ലാവാഹനങ്ങളും പോകുമെങ്കിലും ജീപ്പാണ് ഇതിലൂടെ ഉള്ള യാത്രക്ക് അഭികാമ്യം . പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടിടത്തായി കുളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളം അൽപ്പം മോശമാണ്. പുരുഷന്മാർക്കുള്ള സ്ഥലത്തേക്ക് ഒരു കിലോമീറ്റെർ സെമി ട്രെക്ക് ചെയ്തു പോകണം.
ഇവിടേക്കെത്താൻ കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്ന് തമിഴ്നാട്ടിലെ ചെങ്കോട്ട വഴി ആണ് എളുപ്പമുള്ളതും നല്ലതുമായ റോഡ്. അഡ്വഞ്ചർ ഇഷ്ടമുള്ളവർക്ക് മുൻപ് പറഞ്ഞ റാന്നി കാട്ടിലൂടെ പോകാം.
ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ ഒരു പാറ കുന്നാണിത്. മുകളിലേക്കു കയറിയാൽ അതി മനോഹരമാണ് ഇവിടത്തെ കാഴ്ച.. പ്രകൃതിയുടെ കരവിരുതും ആകാശ കാഴ്ച്ചയും മതി വരുവോളം ആസ്വദിക്കാം.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന് സാധിക്കുമെന്നതിനാല് ധാരാളം ആളുകള് ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്പാറ ട്രക്കിങ്, അയ്യമ്പന്പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്