മൂന്നാറില് നിന്ന് രാജമലയിലേക്കുള്ള വഴിമധ്യേയാണ് ഈ മനോഹരമായ വെള്ളച്ചാട്ടം (മൂന്നാറില് നിന്ന് 10 കിലോമീറ്റര് അകലെ). 1600 മീറ്റര് ഉയരത്തില് നിന്ന് കുതിച്ചു ചാടുന്ന വെള്ളം ചുറ്റമുള്ള പച്ചപ്പിനെ പരിപോഷിപ്പിക്കുന്നു. ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്ശിക്കാന് ഉചിതമായ സമയം.
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്ക്ക് ഹരം പകരും
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം