കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുവെള്ളച്ചാട്ടമാണ് പതങ്കയം.... വർഷത്തിലെ എല്ലാ സീസണിലും സുലഭമായി ജലം ലഭ്യമാണെന്നതാണ് പതങ്കയത്തെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്... കൂടെ ചാടിത്തിമിർക്കാനും നീന്തിത്തുടിക്കുവാനും പാകത്തിൽ പാറക്കെട്ടുകൾക്കിടയിൽ പ്രകൃതി തീർത്ത വെള്ളക്കെട്ടുകളും.... വെള്ളരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിയെന്ന സുന്ദരിയുടെ മാറ്റ് കൂട്ടുന്ന അനേകമിടങ്ങളിലൊന്നാണ് പതങ്കയവും...
ഒഴിവ് ദിനങ്ങളുടെ ആലസ്യത്തിൽ തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും ആഗ്രഹിക്കുന്ന സഞ്ചാരികളാൽ നിറഞ്ഞിരിക്കും അവധി ദിനങ്ങളിൽ പതങ്കയത്ത്
പ്രശസ്തമായ അരിപ്പാറ വെള്ളച്ചാട്ടം തൊട്ടടുത്താണ്... ആനക്കാം പൊയിലിൽ നിന്നും മുകളിലേക്ക് പോയാൽ മുത്തപ്പൻ പുഴയും മറിപ്പുഴയും എത്താം... വെള്ളരിമല ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പ് കൂടെയാണ് ആനക്കാം പൊയിൽ.. തുഷാരഗിരി വെള്ളച്ചാട്ടവും തൊട്ടടുത്താണ്
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം
ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്
ഇവിടേക്കുള്ള യാത്രയിൽ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചയും ലഭിക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ മുതലമടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് ഇവിടേക്കുപോകുന്നത്.
മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു