ചരിത്രപരമായി ഏറെ പഴമയുള്ള ഒരു തീരം കൂടിയാണിവിടം. കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി സ്ഥിതി ചെയ്യുന്നു. വിശ്വാസവും ചരിത്രവും ഏറെ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് വിശ്വാസികളുടെ ഒഴുക്കാണ്. വ്യത്യസ്തയാർന്ന ഒറ്റയും, കൂട്ടമായും ചെറുതും വലുതുമായ ഉരുളൻ പാറകളുടെ ഇടയിലായി മനോഹരമായ ബീച്ച്.
അരുവികുഴി വെള്ളച്ചാട്ടം ...കോട്ടയത്ത് നിന്നും പള്ളിക്കത്തോട് റൂട്ടിൽ 20km. നല്ല നാട്ടിൻപുറം. മഴക്കാലം ആയാല്‍ നല്ല ഭംഗിയാണ് കാണാൻ
വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും
ട്രെക്കിംഗിനും പിക്‌നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
കാടറിഞ്ഞുള്ള 23 km യാത്രയും കൊടുംകാടിനുള്ളിലെ വ്യൂ ടവറും , മനുഷ്യ സ്പ്രർശമേൽകാതെ ആരെയും മോഹിപ്പിച്ഛ് ഒഴുകുന്ന കുന്തിപുഴയും, 1.5 hr നീളുന്ന ട്രെക്കിങ്ങും
കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്.