കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്(ഔദ്യോഗിക നാമം : കുറ്റ്യാടി ഡാം) കോഴിക്കോട് നഗരത്തിൽ നിന്നും 55 കി.മി. അകലെയാണ് ഇത് . പ്രാഥമികമായും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് . ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായാണ് ഈ അണക്കെട്ടിന്റെ ജലസംഭരണി ഉള്ളത്. ഇവിടെ സ്പീഡ് ബോട്ട്, തുഴ ബോട്ട് സൗകര്യങ്ങൾ ഉണ്ട്. ഒരു വിനോദസഞ്ചാരപ്രദേശം കൂടിയാണിത് .
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.
ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു