അരുവികുഴി വെള്ളച്ചാട്ടം

 

മഴക്കാല വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കുഴി കോട്ടയം ജില്ലയിലെ ഏറ്റവും ആകർഷണീയമായ വെള്ളചട്ടങ്ങളിൽ ഒന്നാണ്. 30Mtr (102 ft) ഉയരത്തിൽ നിന്നും പാറക്കെട്ടുകൾ വഴി താഴേക്ക് പതഞ്ഞൊഴുകി വരുന്ന കാഴ്ച്ച കാണാൻ മഴയെ സ്നേഹിക്കുന്ന , പ്രെകൃതിയെ സ്നേഹിക്കുന്ന ധാരാളം സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നു. വിദേശ ടൂറിസ്റ്റുകളെ കൂടുതലും ഇവിടേയ്ക്ക് ആകർഷിക്കുന്നത് മനോഹരമായ വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള റബ്ബർ പ്ലാന്റേഷനും ഒക്കെയാണ് എന്ന് തോന്നുന്നു.

കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 20 km അകലെയായാണ് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത്. കോട്ടയം കുമളി റോഡിൽ പാമ്പാടിയിൽ നിന്നും, നെടുമാവിൽ നിന്നും , കൊടുങ്ങൂര് നിന്നും ഇവിടേക്ക് എത്തിച്ചേരാം. പള്ളിക്കത്തോട്- കൂരോപ്പട റോഡരുകിലായാണ് അരുവിക്കുഴി. പാമ്പാടിയിൽ നിന്നും വരുന്ന സഞ്ചാരികൾക്കു കൂരോപ്പടയിൽ എത്തിയും , കൊടുങ്ങൂര് നിന്നും വരുന്നവർക്ക് പള്ളിക്കത്തോട്ടിൽ എത്തിയും അരുവിക്കുഴിയിൽ ചെല്ലാവുന്നതാണ്

 

 

Location Map View

 


Share

 

 

Nearby Attractions

പാറപ്പള്ളി ബീച്ച്


കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി

Checkout these

റോസ് മല


ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച

പറശ്ശിനിക്കടവ് പാമ്പ് പാർക്ക്


വിഷമുള്ളതും വിഷമില്ലാത്തതുമായ നിരവധി പാമ്പുകൾ ഇവിടെ കാണാൻ സാധിക്കും

മനക്കോടം വിളക്കുമാടം


ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല.

വേളി ടൂറിസം ഗ്രാമം


കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്.

അമ്പനാട് മലകൾ


മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയും തണുപ്പുമുള്ള മലനിരകളാണിത്.

;