തണ്ണീർമുക്കം ബണ്ട്

 

വേമ്പനാട് കായലാൽ മുങ്ങി കിടന്ന സ്ഥലത്ത് മനുഷ്യനിർമിതമായ ഒരു മനോഹരതീരം. അതാണ്‌ തണ്ണീർമുക്കം ബണ്ട്. ടൂറിസം മാപ്പിൽ ഇടം പിടിച്ച നമ്മുടെ കുമരകത്തിനു അടുത്തുള്ള ഒരു സ്ഥലമാണ് തണ്ണീർമുക്കം. കോട്ടയം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന സുന്ദര സ്ഥലം.

വേമ്പനാട് കായലിന് കുറുകെ ഉപ്പുവെള്ളത്തെ വേർതിരിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന തണ്ണീർമുക്കം ബണ്ട് നയന മനോഹര കാഴ്ചയാണ്. സമുദ്ര നിരപ്പിലും താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകരുടെ പ്രാണവായു ആണ് ഈ ബണ്ട്. 1974-ൽ ആണ് ബണ്ട് നിർമിക്കുന്നത്.

കോട്ടയം ജില്ലയിലെ വെച്ചൂരും ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന വാഹനഗതാഗത മാർഗവും കൂടിയാണ് ബണ്ട്. ഏകദേശം 15 മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പൊ ഈ കാണുന്ന ഭൂമി എന്നുള്ളത് അദ്ഭുതകരമായ വസ്തുത ആണ്.

ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്. എന്നാൽ ഹൗസ് ബോട്ടുകൾ ഉപയോഗപ്പെടുത്തിയാൽ ഒരു ദിവസം മുഴുവനോ ഒരു രാത്രിയോ ഇവിടെ ചെലവഴിക്കാം.

 

 

Location Map View

 


Share

 

 

Nearby Attractions

പാതിരാമണൽ


പാതിരാമണൽ..ആലപ്പുഴയുടെ ഒറ്റപ്പട്ട തുരുത്ത്. അത് മറ്റൊരു ലോകമാണ്.

വേമ്പനാട് തടാകം


കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍

കുമരകം


വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.

Checkout these

പള്ളിക്കര ബീച്ച്


കുടുംബമായി വന്ന് കുറേ സമയം ചിലവഴിക്കാൻ പറ്റിയ ഇടമാണിത്.

കടൽപ്പാലം ആലപ്പുഴ


പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു

നീലിമല വ്യൂ പോയന്‍റ്


മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.

തോട്ടപ്പള്ളി ബീച്ച്


വലിയ ആൾ തിരക്ക് ഉള്ള ബീച്ചല്ല.

പാമ്പാടും ഷോല നാഷണൽ പാർക്ക്


കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല

;